പരസ്ത്രീ ബന്ധം; യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ചു

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (11:02 IST)
പരസ്ത്രീബന്ധം ആരോപിച്ച് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ചു. മധുരയിൽ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 
 
നെഹ്റു നഗർ നിവാസിയായ പരമേശ്വരമാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പരമേശ്വരത്തിന്റെ ഭാര്യ ശശികലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരമേശ്വരിനു അവിഹിത ബന്ധം ഉണ്ടെന്ന് കാണിച്ച് ശശികല പൊലീസ് പരാതി നൽകിയിരുന്നു.
 
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ വിളിച്ച് ഗുണദോഷിച്ചിരുന്നു. ഇതേതുടർന്ന് ഇയാൾ വീട്ടിൽ കയറാതായി. എന്നാൽ, കഴിഞ്ഞ ദിവസം ശശികല വിളിച്ചതിനെ തുടർന്നാണ് ഇയാൾ വീട്ടിലെത്തിയത്. പിന്നീട് ഇയാൾ ഉറങ്ങിയപ്പോഴാണ് യുവതി തിളച്ച എണ്ണ ഒഴിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article