‘2100 മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെ കൊണ്ട് വിവാഹം ചെയിക്കും’; പുതിയ പദ്ധതിയുമായി ആര്‍എസ്എസ് അനുകൂല സംഘടന

വെള്ളി, 1 ഡിസം‌ബര്‍ 2017 (15:53 IST)
യുപിയില്‍ റിവേഴ്‌സ് ലവ് ജിഹാദ്’ പദ്ധതിയ്ക്ക് തയ്യാറെടുത്ത് ആര്‍എസ്എസ് അനുകൂല സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. 2100 പെണ്‍കുട്ടികളെ ഹിന്ദുയുവാക്കളെ കൊണ്ട് വിവാഹം ചെയിക്കാനാണ് അവരുടെ തീരുമാനമെന്ന് ഡെക്കാന്‍ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ലവ് ജിഹാദിന് ചുട്ടമറുപടിയെന്ന തരത്തിലാണ് ഇത് സംഘടിപ്പിക്കുന്നതെന്ന്  ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
 
2100 മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദുകുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന്  അദ്ദേഹം പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുമായി പ്രണയബന്ധമുളളവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹ പ്രായമുള്ള ആണ്‍കുട്ടികളുള്ള ഒട്ടുമിക്ക ഹിന്ദു വീടുകളിലും ഹിന്ദു ജാഗരണ്‍ മഞ്ച് സന്ദര്‍ശനം നടത്തും. ഹിന്ദു പെണ്‍കുട്ടികളെ മരുമകളായി സ്വീകരിക്കണമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇത് ഹിന്ദുയിസത്തിന് ഏറ്റവും വലിയ സേവനമായിരിക്കുമെന്നും അവരെ പറഞ്ഞു മനസിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍