ചാരവൃത്തി; പുറത്താക്കപ്പെട്ട ചാരൻ മെഹ്മൂദ് അക്തര്‍ 16 പാക് ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തി

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (08:07 IST)
ചാരവൃത്തിക്ക് പിടിക്കപ്പെട്ട പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍ ചാരൻമാരുമായി സമ്പർക്കം പുലർത്തുന്ന 16 പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകള്‍ കൂടി വെളിപ്പെടുത്തിയതായി ഡല്‍ഹി പൊലീസ്. ഇയാളെ പാകിസ്ഥാനിലേക്ക് അയക്കുന്നതിനു മുമ്പ് ഇന്റലിജൻസ് ഏജൻസികളും ഡൽഹി പൊലീസും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരുടെ പേരുവിവരങ്ങൾ മെഹ്മൂദ് വെളിപ്പെടുത്തിയത്.

അതിർത്തിയിലെ സേനാവിന്യാസങ്ങളെകുറിച്ചുള്ള രഹസ്യങ്ങൾ ചോർത്താനാണ് ഇവർ ചാരൻമാരുമായി സമ്പർക്കം പുലർത്തുന്നതെന്നാണ് സൂചന. എന്നാല്‍ മെഹ്മൂദിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഇതില്‍ എത്രമാത്രം യാഥാര്‍ഥ്യമുണ്ടെന്ന കാര്യം അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
Next Article