വെട്ടുകിളിശല്യം: ജീവിതം വഴിമുട്ടി ഉത്തരേന്ത്യന്‍ ജനത

സുബിന്‍ ജോഷി
തിങ്കള്‍, 25 മെയ് 2020 (21:20 IST)
കൊവിഡ് 19, ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ, വിനാശകരമായ ചുഴലിക്കാറ്റ് എന്നിവയെല്ലാം മനുഷ്യരെ ശ്വാസം മുട്ടിക്കുന്നതിനിടയില്‍, വെട്ടുകിളികള്‍ കൂട്ടത്തോടെയിറങ്ങുന്നത് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നാശം വിതയ്‌ക്കുകയാണ്.
 
ശനിയാഴ്ച വൈകുന്നേരം ഝാന്‍സി ജില്ലയുടെ പ്രാന്തപ്രദേശത്താണ് വെട്ടുകിളികളുടെ ഒരു വലിയ കൂട്ടത്തെ ജനങ്ങള്‍ കാണുന്നത്.  ദശലക്ഷക്കണക്കിന് വെട്ടുകിളികൾ മരങ്ങളിൽ പറന്നിറങ്ങുന്ന കാഴ്‌ചയായിരുന്നു അത്. ഉജ്ജൈൻ ജില്ലയിലെ പൻബിഹാറിനടുത്തുള്ള റാണ ഹെഡ ഗ്രാമത്തിൽ നിന്ന് പിന്നീട് വെട്ടുകിളികൾ ജയ്പൂർ നഗരത്തിലേക്ക് പറക്കുകയായിരുന്നു. 
 
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വെട്ടുകിളികൾ ഏപ്രിലിലാണ് രാജസ്ഥാനിൽ കടന്നുകയറ്റം നടത്തിയത്. ഇതിനോടകം 50,000 ഹെക്ടർ ഭൂമിയില്‍ അത് വ്യാപിക്കുകയും ചെയ്തു.
 
ആയിരക്കണക്കിന് വെട്ടുകിളികൾ തങ്ങളുടെ ടെറസുകളിൽ വിശ്രമിക്കുന്നതും ചുറ്റിക്കറങ്ങുന്നതുമായ ഭയാനകമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ ജയ്പൂരിലെ നിവാസികൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article