ചായക്കട കണ്ടു, ചാടിക്കയറി ദോശ ചുട്ട് സ്ഥാനാര്‍ത്ഥി !

സുബിന്‍ ജോഷി
ചൊവ്വ, 23 മാര്‍ച്ച് 2021 (14:50 IST)
തെരഞ്ഞെടുപ്പ് കാലമായി. വോട്ട് കിട്ടാന്‍ വേണ്ടി എന്തും ചെയ്യാമെന്ന നിലയില്‍ ചില സ്ഥാനാര്‍ത്ഥികള്‍ എത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലാണ് കൂടുതല്‍ രസകരമായ ‘സ്ഥാനാര്‍ത്ഥിസംഭവ’ങ്ങള്‍ അരങ്ങേറുന്നത്.
 
ചെന്നൈ വിരുഗമ്പാക്കം മണ്ഡലത്തിലെ ഡി എം കെ സ്ഥാനാര്‍ത്ഥിയായ പ്രഭാകര്‍ രാജ വഴിയില്‍ കണ്ട ചായക്കടയില്‍ കയറി ദോശ ചുടുന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചെന്നൈയിലെ വഴിയോരക്കടകള്‍ വൈകുന്നേരങ്ങളില്‍ സജീവമാകും. വലിയ തിരക്കായിരിക്കും ആ സമയത്ത് ഇത്തരം കടകളില്‍. അതുവഴി വന്ന സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ ആകര്‍ഷിക്കാനായി കടയില്‍ കയറി ദോശ ചുട്ടത് ഏവര്‍ക്കും കൌതുകമായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article