Election Results 2023 Live:മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം

ഞായര്‍, 3 ഡിസം‌ബര്‍ 2023 (10:00 IST)
നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ വെട്ടെണ്ണലിൽ രണ്ട് സംസ്ഥാനങ്ങളിൽ മുൻതൂക്കം നേടി ബിജെപി. ഹിന്ദി ഹൃദയഭൂമിയിൽ രാജസ്ഥാനിലും മധ്യപ്രദേശിലും വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെ ബിജെപിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണിത്.
 
 രാജസ്ഥാനിലെ 199 സീറ്റുകളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ 107 സീറ്റുകളിൽ ബിജെപിയും 80 സീറ്റുകളിൽ കോൺഗ്രസുമാണ് മുന്നേറുന്നത്. ബാക്കിയുള്ള സീറ്റുകളിൽ മറ്റ് പാർട്ടികൾക്കാണ് ഭൂരിപക്ഷം. 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 138 ഇടങ്ങളിലാണ് ബിജെപിയുടെ മുന്നേറ്റം. 89 സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ മറ്റ് പാർട്ടിയും മുന്നേറുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍