Election Results 2023 Live: അദ്യഫലസൂചനകൾ പുറത്ത്, സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തെലങ്കാനയിൽ കോൺഗ്രസും രാജസ്ഥാനിൽ ബിജെപിയും മുന്നിൽ

ഞായര്‍, 3 ഡിസം‌ബര്‍ 2023 (08:22 IST)
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാതെരെഞ്ഞെടുപ്പില്‍ നാലിടങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ പ്രകാരം തെലങ്കാനയില്‍ കോണ്‍ഗ്രസും രാജസ്ഥാനില്‍ ബിജെപിയുമാണ് മുന്നില്‍ നില്‍ക്കുന്നത്. ശക്തമായ മത്സരമാണ് മധ്യപ്രദേശിലും ഛത്തിസ്ഗഡിലും നടക്കുന്നുവെന്നാണ് ആദ്യഘട്ട ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
 
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബിജെപി എന്നിവര്‍ക്കൊപ്പം മറ്റുള്ള പാര്‍ട്ടികളും മുന്നേറുന്നുണ്ട്. ഇത് തെരെഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും. എങ്കിലും ബിജെപിക്ക് തന്നെയാണ് ഇവിടെ മുന്‍തൂക്കം. മധ്യപ്രദേശില്‍ ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ നടക്കുന്നത്. തെലങ്കാനയില്‍ ബിആര്‍എസും കോണ്‍ഗ്രസുമാണ് ആദ്യ സ്ഥാനങ്ങളില്‍. ഒവൈസിയുടെ പാര്‍ട്ടിക്കും സംസ്ഥാനത്ത് ശക്തമായ സ്വാധീനമുണ്ട്. ഛത്തിസ്ഗഡിലും മധ്യപ്രദേശിലും നേരിയ സീറ്റുകള്‍ക്ക് കോണ്‍ഗ്രസാണ് മുന്നേറുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍