Madhya Pradesh Assembly Election 2023 Exit Poll Results: മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍. എന്നാല്‍ ചില സര്‍വെകള്‍ ശിവ് രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നു. 231 അംഗ നിയമസഭയില്‍ 115 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം.
ജന്‍ കി ബാത്ത് എക്‌സിറ്റ് പോളില്‍ 100 മുതല്‍ 123 സീറ്റ് വരെ ബിജെപി നേടുമെന്ന് പറയുന്നു. 102 മുതല്‍ 125 സീറ്റുകള്‍ വരെ കോണ്‍ഗ്രസിനു ലഭിച്ചേക്കാം. ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 95 മുതല്‍ 115 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് 105 മുതല്‍ 120 സീറ്റുകള്‍ വരെയും പ്രവചിച്ചിരിക്കുന്നു. ബിജെപി 118 മുതല്‍ 130 സീറ്റുകള്‍ വരെ നേടുമെന്ന് റിപ്പബ്ലിക് ടിവിയുടെ സര്‍വെയില്‍ പറയുന്നു. കോണ്‍ഗ്രസിന് 97 മുതല്‍ 107 സീറ്റുകള്‍ വരെയാണ് റിപ്പബ്ലിക് ടിവി പ്രവചിച്ചിരിക്കുന്നത്.
പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോളില്‍ ബിജെപി 106-116 സീറ്റുകളും കോണ്‍ഗ്രസ് 111-121 സീറ്റുകളും നേടുമെന്ന് പ്രവചിച്ചിരിക്കുന്നു. ബിജെപി മികച്ച വിജയം നേടുമെന്നാണ് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോളില്‍ പറയുന്നത്. ബിജെപിക്ക് 151 സീറ്റുകളും കോണ്‍ഗ്രസിന് 74 സീറ്റുകളുമാണ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്.