കാലാവസ്ഥാ വ്യതിയാനം മൂലം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ താമസസ്ഥലം നഷ്ടപ്പെടുമെന്ന് 50 ശതമാനത്തിലധികം ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 നവം‌ബര്‍ 2023 (14:01 IST)
കാലാവസ്ഥാ വ്യതിയാനം മൂലം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ താമസസ്ഥലം നഷ്ടപ്പെടുമെന്ന് 50 ശതമാനത്തിലധികം ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ദുബായിയില്‍ നടന്ന യുണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചെയ്ഞ്ച് കോണ്‍ഫറന്‍സില്‍ കഴിഞ്ഞാഴ്ച അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനപ്രകാരം ഇന്ത്യയിലെ പത്തില്‍ നാലുപേരും ഇത്തരം ഭയത്തില്‍ കഴിയുകയാണ്.
 
ഇന്ത്യക്കു പുറമെ തുര്‍ക്കി, ബ്രസീല്‍ രാജ്യക്കാരും ഇത്തരത്തില്‍ കരുതുന്നുണ്ട്. തുര്‍ക്കിയില്‍ ജനസംഖ്യയുടെ 68 ശതമാനം പേരും തങ്ങളുടെ വീടുകള്‍ നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. ബ്രസീലില്‍ 61 ശതമാനമാണ്. ഇന്ത്യയില്‍ 57ശതമാനവും. വെള്ളപ്പൊക്കം, ഭൂചലനം, മഞ്ഞുവീഴ്ച തുടങ്ങിയവയാണ് പ്രധാനകാരണങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍