അഗ്നിവീര്‍ ട്രെയിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 നവം‌ബര്‍ 2023 (13:42 IST)
അഗ്നിവീര്‍ ട്രെയിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ ഹോസ്റ്റലിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തില്‍ നിന്നുള്ള 20കാരിയാണ് മരിച്ചത്. 15ദിവസം മുന്‍പാണ് പെണ്‍കുട്ടി ട്രെയിനിങ് സെന്ററില്‍ പങ്കെടുത്തതെന്നാണ് വിവരം.
 
തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ റൂംമേറ്റാണ് വിവരം അധികൃതരെ അറിയിച്ചത്. അതേസമയം ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍