Rajasthan Assembly Election 2023 Exit Poll: പാര്‍ട്ടിയിലെ തമ്മിലടി പണിയാകും ! രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്ന് എക്‌സിറ്റ് പോള്‍

വ്യാഴം, 30 നവം‌ബര്‍ 2023 (19:35 IST)
Rajasthan Assembly Election 2023 Exit Poll: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നഷ്ടമാകുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും ഗ്രൂപ്പിസവുമാണ് അധികാര നഷ്ടത്തിലേക്ക് നയിക്കുകയെന്നും വിവിധ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ പ്രവചിക്കുന്നു. 
 
ടൈംസ് നൗ ഇടിജി രാജസ്ഥാന്‍ എക്‌സിറ്റ് പോളില്‍ 128 സീറ്റുകളാണ് ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് 56-72 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇതില്‍ പറയുന്നു. ആക്‌സിസ് മൈ ഇന്ത്യ സര്‍വെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 96 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നും ബിജെപിക്ക് 90 സീറ്റും മറ്റുള്ളവര്‍ക്ക് 13 സീറ്റും ലഭിക്കുമെന്നും ഈ സര്‍വെയില്‍ പറയുന്നു. 
 
ജന്‍ കി ബാത്ത് എക്‌സിറ്റ് പോളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. 100 മുതല്‍ 122 സീറ്റ് വരെ ബിജെപി നേടുമെന്നാണ് ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ സര്‍വെയില്‍ പറയുന്നത്. കോണ്‍ഗ്രസിന് 62 മുതല്‍ 85 സീറ്റുകള്‍ വരെയേ ലഭിക്കൂ എന്നും എക്‌സിറ്റ് പോളില്‍ പറയുന്നു. പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 100 മുതല്‍ 110 സീറ്റ് വരെയും കോണ്‍ഗ്രസിന് 90 മുതല്‍ 100 സീറ്റ് വരെയും പ്രവചിക്കുന്നു. ന്യൂസ് 18 എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 115 സീറ്റുകളും കോണ്‍ഗ്രസിന് 71 സീറ്റുകളും പ്രവചിക്കുന്നു. 
 
1998 മുതലുള്ള തിരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ കഴിഞ്ഞ 25 വര്‍ഷത്തേക്ക് രാജസ്ഥാനില്‍ ഒരു സര്‍ക്കാരിനും അധികാര തുടര്‍ച്ച ലഭിച്ചിട്ടില്ല. ഇത്തവണയും അത് ആവര്‍ത്തിച്ചേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍