Assembly Election 2023 Exit Poll Madhyapradesh : മധ്യപ്രദേശിൽ നടക്കുക ഇഞ്ചോടിഞ്ച് മത്സരം, ഭൂരിപക്ഷം നേടാൻ മറ്റ് പാർട്ടി സീറ്റുകളും നിർണായകം

വ്യാഴം, 30 നവം‌ബര്‍ 2023 (20:31 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്,ചത്തിസ്ഗഡ്, തെലങ്കാന,മിസോറം,രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. തെലങ്കാനയിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസും രാജസ്ഥാനില്‍ ബിജെപിയും അധികാരത്തിലെത്തുമെന്നാണ് സര്‍വേകളിലെ പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടമാകും മധ്യപ്രദേശില്‍ നടക്കുക. മിസോറാമില്‍ സോറം പീപ്പിള്‍ മൂവ്‌മെന്റിനായിരിക്കും വിജയമെന്നും സര്‍വേ പറയുന്നു.

മധ്യപ്രദേശ്
 
ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കുക എന്നാണ് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെയുള്ള 230 സീറ്റുകളില്‍ കോണ്‍ഗ്രസ് 100നും 120നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് ദൈനിക് ഭാസ്‌കര്‍,സിഎന്‍എന്‍ ന്യൂസ്,റിപ്പബ്ലിക് ടിവി തുടങ്ങിയ മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളില്‍ പറയുന്നു. ന്യൂസ് 24 നടത്തിയ സര്‍വേയില്‍ 74 സീറ്റുകളാണ് കോണ്‍ഗ്രസ് നേടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 151 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തുമെന്നാണ് ന്യൂസ് 24ന്റെ സര്‍വേ ഫലം പറയുന്നത്. എന്നാല്‍ മറ്റെല്ലാ മാധ്യമങ്ങളും തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ പ്രവചിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍