Election Results 2023 Live: അദ്യഫലസൂചനകളിൽ തെലങ്കാനയും ഛത്തിസ്ഗഡും കോൺഗ്രസിനൊപ്പം, രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് ലീഡ്

ഞായര്‍, 3 ഡിസം‌ബര്‍ 2023 (08:46 IST)
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാതെരെഞ്ഞെടുപ്പില്‍ നാലിടങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ പ്രകാരം തെലങ്കാനയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും രാജസ്ഥാനില്‍ ബിജെപിയുമാണ് മുന്നില്‍ നില്‍ക്കുന്നത്. 
 
 രാജസ്ഥാനിൽ ശക്തമായ മുന്നേറ്റമാണ് ഇക്കുറി ബിജെപി നടത്തുന്നത്. എന്നാൽ ഛത്തിസ്ഗഡ്,മധ്യപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ മത്സരമാണ് ബിജെപിക്കും കോൺഗ്രസിനും ഇടയിൽ നടക്കുന്നത്. തെലങ്കാനയിൽ ബിആർഎസും കോൺഗ്രസും തമ്മിലാണ് മത്സരം. അസദ്ദുദ്ദീൻ ഒവൈസിയുടെ പാർട്ടിയും മേഖലയിൽ ശക്തമായ സ്വാധീനമാണ് പുലർത്തുന്നത്. ഇത് അവസാന ഫലത്തിൽ പ്രതിഫലിച്ചേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍