രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (19:36 IST)
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നവംബര്‍ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബര്‍ 25ലേക്കാണ് മാറ്റിയത്. നിരവധി വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പരിഗണിച്ചാണ് തീയതി മാറ്റം.
 
നവംബര്‍ 23ന് രാജസ്ഥാനില്‍ 50,000 വിവാഹങ്ങളാണ് നടക്കുന്നത്. വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article