സകല റെക്കോര്‍ഡുകളും തകര്‍ത്ത് ബിജെപി തുടര്‍ച്ചയായി ഏഴാം തവണയും ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തി. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ അധികാരമേറ്റു. 156 സീറ്റുകളുടെ വന്‍ ഭൂരിപക്ഷമാണ് നേടിയത്.
ഉത്തര്‍പ്രദേശില്‍ ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും യോഗി ആദിത്യനാഥ് അധികാരം നിലനിര്‍ത്തി. 403 സീറ്റുകളില്‍ 255 സീറ്റുകളാണ് നേടിയത്. കൂടാതെ 41ശതമാനം വോട്ടുവിഹിതവും നേടി. മന്ത്രി സഭയില്‍ 32 പേര്‍ പുതുമുഖങ്ങളാണ്.
ഹിമാചല്‍ പ്രദേശില്‍ ബിജെപി
ഈവര്‍ഷം നടന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു. 23സീറ്റുകളിലാണ് ജയിച്ചത്. സുഖ് വിന്ദര്‍ സിങ് സുഖുവാണ് മുഖ്യമന്ത്രി.
പഞ്ചാബില്‍ ആംആദ്മി
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരം നേടി. 117ല്‍ 92 സീറ്റുകളാണ് ആംആദ്മി പാര്‍ട്ടി നേടിയത്. എഎപി പഞ്ചാബ് കണ്‍വീനറും എംപിയുമായ ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായി.
ഗോവയില്‍ ബിജെപി
ഗോവയില്‍ ബിജെപി അധികാരം നേടി. 40 സീറ്റുകളില്‍ 20 സീറ്റുകളാണ് നേടിയത്. മുഖ്യമന്ത്രി പദം പ്രമോദ് സാവന്ത് നിലനിര്‍ത്തി.
ഉത്തരാഖണ്ഡില്‍ ബിജെപി
ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തി. 70അംഗ നിയമസഭയില്‍ 47 സീറ്റുകളാണ് ബിജെപി നേടിയത്. തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ പാര്‍ട്ടിയായി ബിജെപി. സ്വന്തമണ്ഡലത്തില്‍ തോറ്റ ധാമി തന്നെയാണ് രണ്ടാമതും മുഖ്യമന്ത്രി.
മണിപ്പൂരില്‍ ബിജെപി
മണിപ്പൂരില്‍ ബിജെപി അധികാരത്തിലെത്തി. 60 നിയമസഭാ സീറ്റുകളില്‍ 29 സീറ്റുകളാണ് ബിജെപി നേടിയത്. തുടര്‍ച്ചയായി രണ്ടാംതവണയും എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രിയായി.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ചരിത്രത്തില്‍ കുറിക്കപ്പെട്ട വര്‍ഷമായിരുന്നു 2022. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗാന്ധികുടുംബത്തില്‍ നിന്നല്ലാത്ത ഒരു നേതാവ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. മത്സരരംഗത്ത് രണ്ടുപേരാണ് ഉണ്ടായിരുന്നത്. ശശി തരൂരും മല്ലികാര്‍ജുന്‍ ഗാര്‍ഖെയും. പരോക്ഷമായി ഗാന്ധികുടുംബത്തിന്റെ നോമിനിയായ മല്ലികാര്‍ജുന ഗാര്‍ഖെയാണ് വിജയിച്ചത്. കോണ്‍ഗ്രസില്‍ ഇത് വലിയമാറ്റമല്ലെങ്കിലും തിരഞ്ഞെടുപ്പ് നടന്നു എന്നത് മാറ്റം തന്നെയാണ്.