2050 ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം ഇരട്ടിയാകും, ആരോഗ്യ,പെന്‍ഷന്‍ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് യുഎന്‍

Jithinraj
തിങ്കള്‍, 22 ജൂലൈ 2024 (15:41 IST)
2050 ഓടെ ഇന്ത്യയില്‍ വയോജനങ്ങളുടെ എണ്ണം ഇരട്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) ഇന്ത്യയുടെ മേധാവിയായ ആന്‍ഡ്രിയ വോജ്‌നര്‍. ആരോഗ്യസംരക്ഷണം,ഭവനം ,പെന്‍ഷന്‍ എന്നിവയില്‍ രാജ്യം കൂടുതല്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് കാണിക്കുന്നതെന്നും യുഎന്‍എഫ്പിഐ മുന്നറിയിപ്പ് നല്‍കി.
 
പ്രധാനമായും ഒറ്റയ്ക്ക് ജീവിക്കാനും ദാരിദ്ര്യത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ സാധ്യതയുള്ള  പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് നിക്ഷേപം വര്‍ധിപ്പിക്കണമെന്നും ആന്‍ഡ്രിയ വോജ്‌നര്‍ പറയുന്നു. 2050 ഓടെ 60 വയസും അതില്‍ കൂടുതലുമുള്ള വയോജനങ്ങളുടെ സംഖ്യ ഇരട്ടിയാകും. ഇത് 2050 ഓടെ ഇന്ത്യ 5 ശതമാനം നഗരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചേരികളുടെ വളര്‍ച്ച,വായു മലിനീകരണം,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ കരികാര്യം ചെയ്യുന്നതിന് ശക്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മാണം നിര്‍ണായകമാകുമെന്നും വോജ്‌നര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article