യുദ്ധവിമാനങ്ങൾ അതിർത്തിയിൽ വിന്യസിച്ചതായി റിപ്പോർട്ടുകൾ, വ്യോനസേന മേധവി ലഡാക്കിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു

Webdunia
ശനി, 20 ജൂണ്‍ 2020 (09:20 IST)
അതിർത്തിയിൽ ഇന്ത്യ ചൈന തർക്കം രൂക്ഷമാകുന്നതിനിടെ ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറെടുപുകൾ നടത്തി ഇന്ത്യൻ സേന വിഭാഗങ്ങൾ. വ്യോമസേന മേധാവി ആർകെ‌‌എസ് ബദൗരിയ ലഡാക്കിലെത്തി സ്ഥിത്തിഗതികൾ നിരീക്ഷിച്ചു. വ്യോമ സേന പോർ വിമാനങ്ങളും ആയുധങ്ങളും തിർത്തിയിലേക്ക് നീക്കിയതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
ലേയിലെയും ശ്രീനഗറിലേയും ബേസ് ക്യാമ്പുകളിൽ എത്തി ബദൗരിയ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. പോർ വിമാനങ്ങളായ സുഖോയ് 30, എംകെഐ, മിറാഷ് 2000, ജാഗ്വർ എന്നിവ പൂർണ സജ്ജമാക്കിയതായി വ്യോമസേന വൃത്തകൾ വ്യക്തമാക്കി. സമാധാന ചർച്ചകൾ പുരോഗമിയ്ക്കുകയാണെങ്കിലും ചൈനയെ വിശ്വാസത്തിലെടുക്കാൻ സാധിയ്ക്കാത്ത സാഹചര്യത്തിലാണ് കര വ്യോമ സേനകളെ സുസജ്ജമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article