ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയുള്ള ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജിയുടെ അറിയിപ്പ് പ്രകാരം കഴിഞ്ഞദിവസം രാവിലെ എട്ടരയ്ക്കാണ് ഭൂകമ്പം ഉണ്ടായത്. കടല്‍നിരപ്പിന് 10 കിലോമീറ്റര്‍ താഴെയാണ് പ്രകമ്പനം ഉണ്ടായത്. കൊല്‍ക്കത്തയില്‍ നിന്ന് 49 കിലോമീറ്ററും പുരയില്‍ നിന്ന് 421 കിലോമീറ്റര്‍ കിഴക്കും ഭുവനേശ്വറില്‍ നിന്ന് 434 കിലോമീറ്റര്‍ അകലെയുമാണ് ഭൂകമ്പത്തിന്റെ സ്ഥാനം. അതേസമയം തീരമേഖലകളില്‍ പ്രളയസാധ്യതയോ സുനാമി മുന്നറിയിപ്പോ നല്‍കിയിട്ടില്ല.