യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 നവം‌ബര്‍ 2024 (18:26 IST)
സമീപകാലത്ത് പലരുടെയും വരുമാനമാര്‍ഗ്ഗം യൂട്യൂബ് ആയി മാറിയിട്ടുണ്ട്. പലരും തങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്തിയത് യൂട്യൂബ് വഴിയാണ്. സബ്‌സ്‌ക്രൈബേഴ്‌സിന്റേയും കാഴ്ചക്കാരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബില്‍ നിന്ന് പണം ലഭിക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ അളവിലും വര്‍ദ്ധനവ് ഉണ്ടാവും. നിങ്ങള്‍ക്ക് ആയിരം സബ്‌സ്‌ക്രൈബും 4000 മണിക്കൂര്‍ കാഴ്ച സമയവും ഉണ്ടെങ്കില്‍ യൂട്യൂബില്‍ നിന്ന് വരുമാനം കിട്ടി തുടങ്ങും. അതേസമയം നിങ്ങള്‍ ഇടുന്ന കണ്ടന്റ്റിനെ അനുസരിച്ചാണ് വരുമാനവും നിര്‍ണയിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിനിടയില്‍ നിങ്ങള്‍ക്ക് കിട്ടിയ സബ്‌സ്‌ക്രൈബ്മാരുടെ എണ്ണവും കാല്‍ക്കുലേറ്റ് ചെയ്യപ്പെടും. നിങ്ങള്‍ക്ക് 1000 സബ്‌സ്‌ക്രൈബുകള്‍ ഉണ്ടെങ്കില്‍ ഗെയിമിംഗ് വീഡിയോകള്‍ക്ക് 37.5 രൂപ മുതല്‍ 300 രൂപ വരെയാണ് ലഭിക്കുന്നത്. ടെക്‌നോളജി പരമായ വീഡിയോയ്ക്ക് 75 രൂപ മുതല്‍ 375 രൂപ വരെ ലഭിക്കും. ഫാഷന്‍- ബ്യൂട്ടി വീഡിയോകള്‍ക്ക് 60 രൂപ മുതല്‍ 262 രൂപ വരെ ലഭിക്കും. അതേസമയം കോമഡി വീഡിയോകള്‍ക്ക് 30 രൂപ മുതല്‍ 187 രൂപ വരെയാണ് ലഭിക്കുന്നത്.
 
ബ്ലോഗിങ്ങിലൂടെയും പണം സമ്പാദിക്കാന്‍ സാധിക്കും. വിദ്യാഭ്യാസപരമായ ബ്ലോഗിങ്ങിന് 22 രൂപ മുതല്‍ 150 രൂപ വരെയാണ് ലഭിക്കുന്നത്.  ആരോഗ്യപരമായ വിഷയങ്ങള്‍ക്ക് 52 37 രൂപ മുതല്‍ 225 രൂപ വരെ ലഭിക്കും. ട്രാവല്‍ ബ്ലോഗുകള്‍ക്ക് 30 രൂപ മുതല്‍ 187 രൂപ വരെയാണ് ലഭിക്കുന്നത്. വരുമാനം കണക്കാക്കുന്നത് ഡോളറിലാണ്. ഇത്തരത്തില്‍ ആയിരം സബ്‌സ്‌ക്രൈബര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ മാസം ആയിരം രൂപ മുതല്‍ 3000 രൂപ വരെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. പതിനായിരം സബ്‌സ്‌ക്രൈബര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ 7500 രൂപ മുതല്‍ 22500 രൂപ വരെ നിങ്ങള്‍ക്ക് സമ്പാദിക്കാം. അതേസമയം ഒരു ലക്ഷം സബ്‌സ്‌ക്രൈബര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ 75,000 രൂപ മുതല്‍ 225,000 രൂപ വരെ ലഭിക്കും 10 ലക്ഷം സബ്‌സ്‌ക്രൈബര്‍ ഉണ്ടെങ്കില്‍ 7 ലക്ഷം രൂപ മാസ വരുമാനം നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article