ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം

അഭിറാം മനോഹർ
ചൊവ്വ, 1 ഏപ്രില്‍ 2025 (15:45 IST)
ഊട്ടി, കൊടൈക്കനാല്‍ പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ കര്‍ശനമായ നിയന്ത്രണം. പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള  ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി   ഇന്നുമുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
 
പ്രധാന നിയന്ത്രണങ്ങള്‍
 
പരിമിത എണ്ണം വാഹനങ്ങള്‍ക്ക് മാത്രം അനുമതി
 
പ്രാദേശിക വാഹനങ്ങള്‍ (ഊട്ടി, കൊടൈക്കനാല്‍ പ്രദേശവാസികളുടെ വാഹനങ്ങള്‍) ഒഴികെ, മറ്റ് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇ-പാസ് ലഭിക്കണം.
 
പ്രതിദിനം 4,000 വാഹനങ്ങള്‍ക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളൂ.
 
ശനി, ഞായര്‍ തുടങ്ങിയ വാരാന്ത്യ ദിവസങ്ങളില്‍ 6,000 വാഹനങ്ങള്‍ക്ക് അനുമതി നല്‍കും.
 
ഇ-പാസ് ലഭിക്കുന്നത് എങ്ങനെ?
 
വാഹന സഞ്ചാരത്തിനായി മുന്‍കൂര്‍ അപേക്ഷിക്കേണ്ടതാണ്.
 
ഔദ്യോഗിക വെബ്‌സൈറ്റായ https://epass.tnega.org/home വഴി ഇ-പാസിനായി അപേക്ഷിക്കാം.
 
ആവശ്യമുള്ള തീയതി, വാഹന നമ്പര്‍, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ പാസ് ലഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article