നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ലോകം ഇപ്പോള്‍ ചിരിക്കുന്നത് മോദിയെ കുറിച്ചോര്‍ത്താണ്. നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കലില്‍ ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം. വിഷയത്തില്‍ സര്‍ക്കാര്‍ ധവള പത്രം പുറത്തിറക്കണം. നോട്ട് നിരോധനത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പേടിഎം ആണ്. ഇവരില്‍ നിന്ന് പ്രധാനമന്ത്രി പണം കൈപറ്റിയിട്ടുണ്ടേ എന്നും കെജ്‌രിവാള്‍ ചോദിച്ചു.
കടുത്ത ബിജെപി, ആര്‍എസ്എസ് അനുഭാവികള്‍ പോലും നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കടുത്ത നിരാശയിലാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ലോകത്തിന് ബഹുമാനമെങ്കിലും ഉണ്ടായിരുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
എന്നാൽ കള്ളപ്പണക്കാരെ ആരെയും വെറുതെ വിടില്ലെന്ന് ലക്‍നൌലെ അംബേദ്കർ ഗ്രൗണ്ടിൽ നടന്ന പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.