ഡെൽറ്റ പ്ലസ് വൈറസ്, കേരളമുൾപ്പടെ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (22:10 IST)
ഡെൽറ്റാ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള 3 സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി കേന്ദ്രം. ഡെൽറ്റാ പ്ലസ് വകഭേദം അതിവ്യാപനശേഷിയുള്ളതാണെന്ന് കേന്ദ്രം അറിയിച്ചു.
 
കേരളം ,മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിൻറെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നു. ഈ സംസ്ഥാനങ്ങൾ പരിശോധനകൾ കൂട്ടി ക്വാറന്റൈൻ കർശനമാക്കി രോഗവ്യാപനം തടയണമെന്നാണ് കേന്ദ്രനിർദേശം,

അനുബന്ധ വാര്‍ത്തകള്‍

Next Article