ആറുദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണം തിളങ്ങുന്നു; ഇന്ന് വില കൂടി

ശ്രീനു എസ്

ചൊവ്വ, 22 ജൂണ്‍ 2021 (11:44 IST)
ആറുദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണം തിളങ്ങുന്നു. ഇന്ന് സ്വര്‍ണ വില കൂടി. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4410 രൂപയായി. ഇന്നലെയായിരുന്നു ഈമാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില. ഇന്നലെ ഗ്രാമിന് 4390 രൂപയായിരുന്നു. അതേസമയം ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വില ജൂണ്‍ മൂന്നിനായിരുന്നു രേഖപ്പെടുത്തിയത്. 36,960 രൂപയായിരുന്നു പവന് വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍