ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഡല്‍ഹിയിലെ പല ആശുപത്രികളിലും പ്രവേശനമില്ലെന്ന ബോര്‍ഡ് തൂങ്ങിത്തുടങ്ങി. ഓക്‌സിജന്‍ ലഭിക്കാതെ 25ഓളം പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ഓക്‌സിജന്‍ ആവശ്യമുള്ള 300ലധികം രോഗികളുള്ള ബത്ര, മുല്‍ചന്ദ്ര ആശുപത്രികളിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നത്.
അതേസമയം ഡല്‍ഹിയിലെ ശ്മശാനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ശ്മശാനം നിറഞ്ഞതിനാല്‍ രണ്ടുദിവസമായി തന്റെ മാതാവിന്റെ മൃതദേഹത്തിന് കാവലിരിക്കുന്ന ഡല്‍ഹി സ്വദേശിയായ നിതീഷ് കുമാറിന്റെ വാര്‍ത്ത രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കുന്നതും സ്ഥലമില്ലാതെ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ചിത്രങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിന്നു.