ഡല്‍ഹിയില്‍ മലയാളിയായ യുവതിയെ ഒരുമാസത്തോളം തടവിലിട്ട് പീഡിപ്പിച്ചതായി വാര്‍ത്തകള്‍. ദക്ഷിണ ഡല്‍ഹിയിലെ വസന്ത്‌കുഞ്ച് ഏരിയയിലാണ് 21കാരിയെ പീഡിപ്പിച്ചതായി വാര്‍ത്തകള്‍ വന്നത്. ഇവിടുത്തെ ഒരു വീട്ടിലാണ് യുവതിയേ തടവിലിട്ടിരുന്നത്. ഡല്‍ഹിയില്‍ എംബിഎക്ക് പഠിക്കുന്ന ഭോപാല്‍ സ്വദേശിയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബന്ദിയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുവതിയെ ബന്ദിയാക്കിയിരുന്ന വീട് പൂട്ടി അക്രമി രണ്ടു ദിവസത്തേക്ക് ഭോപാലിലെ സ്വന്തം നാട്ടിലേക്ക് പോയ തക്കം നോക്കി യുവതി തന്റെ വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതിനേ തുടര്‍ന്നാണ് വിവരം പുറം ലോകം അറിഞ്ഞത്. ഉടന്‍ തന്നെ യുവതിയുടെ അമ്മ അമ്മ ഡല്‍ഹിയില്‍ ഉള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം പൊലീസ് എത്തിയപ്പോള്‍ വീട് പുറത്തു നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. പൂട്ടു തകര്‍ത്തതിനുശേഷം പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം പ്രതിയെ പിടികൂടാനായി പൊലീസ് ഭോപാലിലേക്ക് തിരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.