ഡല്‍ഹിയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരണ നീക്കം

Webdunia
വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (09:41 IST)
ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ക്ഷണിക്കാന്‍ ലഫ്ന്റന്റ് ഗവര്‍ണര്‍ നജീബ് ജഗ് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ അനുമതി തേടി.

ബിജെപിക്കു ദില്ലി നിയമസഭയില്‍ 29 അംഗങ്ങളുണ്ട്. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍നിന്നുള്ള പിന്തുണ സ്വീകരിച്ച് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയെങ്കിലും ഫെബ്രുവരി 14ന് മന്ത്രിസഭ രാജിവച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ആം ആദ്മി പാര്‍ട്ടിക്ക് 27 എംഎല്‍എമാരാണുള്ളത്. 69 അംഗ മന്ത്രിസഭയില്‍ 35 എംഎല്‍എമാരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടത്. ബാക്കി എംഎല്‍എമാരുടെ എണ്ണം ബിജെപി എങ്ങനെ തികയ്ക്കുമെന്നാണ് കണ്ടറിയേണ്ടത്. എം‌എല്‍‌എ മാര്‍ക്ക് ബിജെപി കോഴ വാഗ്ദാനം ചെയ്തിരുന്നു എന്ന ആരോപണം എ‌എപി ഉയര്‍ത്തിയതൊടെ സര്‍ക്കാര്‍ രൂപീകരണ നീക്കം ബിജെപി താല്‍ക്കാലികമയി നിര്‍ത്തിവച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.