ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം; വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ജനുവരി 2025 (16:05 IST)
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനാണ്. ഫെബ്രുവരി 10ഓടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എഴുപത് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
 
ആം ആദ്മി പാര്‍ട്ടി മൂന്നാമതും അധികാരത്തില്‍ വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം ദില്ലിയിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കി എന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ട് പ്രകാരം ദില്ലിയില്‍ 1.55 കോടി വോട്ടര്‍മാരാണ് ഉള്ളത്. 84 ലക്ഷം പുരുഷന്മാരും 72 ലക്ഷത്തോളം സ്ത്രീകളുമാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article