ഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിടണം: ആംആദ്മി പാര്‍ട്ടി

Webdunia
തിങ്കള്‍, 21 ജൂലൈ 2014 (15:06 IST)
ഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ സന്ദര്‍ശിച്ചു. ബിജെപിക്ക്   സര്‍ക്കാരുണ്ടാക്കാന്‍ വഴിയൊരുക്കുന്നു എന്നാരോപിച്ച് നേരത്തേ ലഫ്റ്റനന്റ് ഗവര്‍ണറിനെ എ‌എപിക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
 
തങ്ങള്‍ക്ക് മുഴുവന്‍ എം‌എല്‍‌എ മാരുടെയും പിന്തുണയുണ്ട് എന്ന് കാണിക്കുന്നതിനായി 27 എംഎല്‍എമാരെയും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന് മുന്നില്‍ ഹാജരാക്കി.

തിരഞ്ഞെടുപ്പ് വൈകുന്നത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്നാണ് എഎപി നേതാക്കള്‍ ഗവര്‍ണ്ണറിനെ ധരിപ്പിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഘട്ടില്‍ ആംആദ്മി പാര്‍ട്ടി സത്യഗ്രഹം നടത്തി. 
 
കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കുമെന്ന നേരത്തേ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പാര്‍ട്ടി നേതൃത്വം തള്ളിക്കളഞ്ഞു. അതേ സമയം തെരഞ്ഞെടുപ്പ് ഉടനേ നടത്തണമെന്ന ആവശ്യം ബിജെപിയും ഉയര്‍ത്തിയിട്ടുണ്ട്.