ലൈംഗിക പീഡനം നൽകിയതിനു പരാതി നല്‍കിയതിനു പ്രതികള്‍ തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച ഉന്നാവൊയിലെ പെൺകുട്ടി മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് പെൺകുട്ടി മരിച്ചത്. അതീവഗുരുതരാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയ്ക്ക് രാത്രി 11.10ഓടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇതിന് ഉടനടി ചികിത്സ ലഭ്യമാക്കിയെങ്കിലും 11.40ഓടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് ന്യൂഡൽഹി സഫ്ദര്‍ജങ് ആശുപത്രിയുടെ ഔദ്യോഗിക സ്ഥിരീകരണം
പൊള്ളലേറ്റ ഉടൻ പ്രാഥമിക ഘട്ട ചികിത്സ ലഭ്യമാക്കാൻ വൈകിയതായിരുന്നു കുട്ടിയുടെ അവസ്ഥ വഷളാക്കിയത്. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 11.40ഓടെയാണ് മരണമുണ്ടായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വിവാഹവാഗ്ദാനം നല്‍കിയ ആള്‍ സുഹത്തുമൊത്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പരാതി നല്‍കിയതിന് ഇയാളടക്കം അഞ്ചു പേര്‍ ചേര്‍ന്ന് തീകൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഉന്നാവിൽ നിന്ന് കേസിന്‍റെ ഭാഗമായി റായ്ബറേലിയിലെ കോടതിയിലേയ്ക്ക് പോകാനായി ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. ആദ്യം ലക്നൗവിലെ ആശുപത്രിയിലാണ് പെൺകുട്ടിയെ എത്തിച്ചതെങ്കിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.