ഡല്‍ഹിയില്‍ ഭാര്യയെയും മരുമകളെയും കുത്തിക്കൊന്ന റിട്ടയേര്‍ഡ് അധ്യാപകന്‍ പിടിയില്‍

നിഖില നിതിന്‍
വെള്ളി, 6 ഡിസം‌ബര്‍ 2019 (20:59 IST)
ഡല്‍ഹിയില്‍ ഭാര്യയെയും മരുമകളെയും റിട്ടയേര്‍ഡ് അധ്യാപകന്‍ കുത്തിക്കൊലപ്പെടുത്തി. സ്നേഹലത ചൌധരി, മരുമകള്‍ പ്രയാഗ ചൌധരി എന്നിവരാണ് മരിച്ചത്. സ്നേഹലതയുടെ ഭര്‍ത്താവായ മുന്‍ അധ്യാപകന്‍ സതീഷ് ചൌധരി(62) ആണ് പൊലീസ് പിടിയിലായത്.
 
കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. മൂത്തമകന്‍ ഗൌരവിന്‍റെ ഭാര്യയാണ് കൊല്ലപ്പെട്ട പ്രയാഗ.
 
സംഭവം നടക്കുമ്പോള്‍ ഇവരുടെ രണ്ടാമത്തെ മകന്‍ വീട്ടിലുണ്ടായിരുന്നു. കൃത്യം ചെയ്യുന്നതിനിടെ സതീഷ് ചൌധരിയെ തടയാന്‍ ശ്രമിച്ച രണ്ടാമത്തെ മകന്‍ സൌരഭിന് പരുക്കേറ്റിട്ടുണ്ട്. ഇയാളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ സ്നേഹലതയും പ്രയാഗയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article