രേണുകാ സ്വാമി കൊലക്കേസില്‍ കന്നട നടന്‍ ദര്‍ശന് ജാമ്യം നിഷേധിച്ച് കോടതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (13:09 IST)
രേണുകാ സ്വാമി കൊലക്കേസില്‍ കന്നട നടന്‍ ദര്‍ശന് ജാമ്യം നിഷേധിച്ച് കോടതി. നടന്റെ ജാമ്യ അപേക്ഷ ബാംഗ്ലൂര്‍ കോടതിയാണ് തള്ളിയത്. കൂടാതെ കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ജാമ്യ അപേക്ഷ തള്ളിയതോടെ ദര്‍ശന്‍ പരപ്പന അഗ്രഹാര ജയിലില്‍ തുടരേണ്ടി വരും.  
 
ദര്‍ശന്റെ ഫാന്‍സ് കൂടിയായ ഓട്ടോഡ്രൈവര്‍ രേണുക സ്വാമി നടി പവിത്ര ഗൗഡയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് കൊലചെയ്യപ്പെട്ടത്. രേണുകാ സ്വാമിയുടെ കൊലപാതകത്തിന് പിന്നാലെ നടന്‍ ദര്‍ശനും പവിത്രയും കൂട്ടുപ്രതികളും അറസ്റ്റിലാവുകയായിരുന്നു. പവിത്രയാണ് രേണുകാ സ്വാമിയെ കൊലപ്പെടുത്തുന്നതിന് വേണ്ടി നടനെയും മറ്റു പ്രതികളെയും പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article