ഇന്ധനവില വർധിക്കുന്നതിനു കാരണം അമേരിക്കയെന്ന് പെട്രോളിയം മന്ത്രി

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (20:59 IST)
ഭുവനേശ്വര്‍: രാജ്യത്ത് ഇന്ധന വില വർധിക്കുന്നതിനു പ്രധാന കാരണം അമേരിക്കയുടെ ഒറ്റ തിരിഞ്ഞ നയങ്ങളാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രൂപയുടെ മുല്യം ഇടിയുന്നതിനു പിന്നിൽ അമേരിക്കയുടെ നയങ്ങളാണെന്നും ഇന്ധന വില കുതിച്ചുയരുന്നതിനു ഇത് കാരണമാകുന്നു എന്നും അദ്ദേഹം പറഞ്ഞു
 
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയില്‍ പെട്രോളിന് 86.09 രൂപയും ഡീസലിന് 74.76 രൂപയുമാണ് ശനിയാഴ്ചത്തെ വില. ഡീസലിനു വില കൂടി വരുന്ന സാഹചര്യത്തിൽ ഡീസലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് റെയിൽവേ ഗെയിൽ ഇന്ത്യ ലിമിറ്റഡുമായി പ്രാഥമിക കരാറിൽ ഒപ്പിടുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article