പറഞ്ഞ ദിവസം വിളവ് കൊയ്തില്ല; ദളിത് കർഷകനെ വരിഞ്ഞുകെട്ടി നാടുമുഴുവൻ നടത്തി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു

Webdunia
ചൊവ്വ, 1 മെയ് 2018 (13:43 IST)
പറഞ്ഞ ദിവസം വിളവു കൊയ്യാത്തതിന് ദളിൽത് കർഷകനെ ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു. ഉത്തർപ്രദേശിലെ ബദൌനിയിലാണ് സംഭവം. ദളിത് കർഷകനായ സീതാറാം വാത്മീകിക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്.
 
ചെറുകിട കർഷകനായ സീതാറാം തന്റെ കൃഷി ഞായറാഴ്ച വിളവെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാ‍ൽ ഇതേദിവസം തങ്ങളുടെ പാടത്ത് വിളവെടുക്കണം എന്ന് ഉന്നത ജാതിക്കാരായ കർഷകർ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചതിനെ തുടർന്നാണ് യുവാവ് അക്രമത്തിനിരയായത്.
 
കെട്ടിയിട്ട് ചെരിപ്പുകൊണ്ടടിച്ച് ഗ്രാമം മുഴുവൻ നടത്തിയായിരുന്നു മർദ്ദനം. പിന്നീട് ബലമായി മൂത്രം കുടിപ്പിച്ചു എന്നും സീതാറാം എൻ ഐ എയോടു പറഞ്ഞു. മുഖത്തെ താടിരോമങ്ങൾ ബലമായി പിഴുതെടുത്ത് മൂത്രം കുടിപ്പിക്കുകയായിരുന്നു എന്ന് ഇയാളുടെ ഭാര്യ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
 
സംഭവത്തിൽ കർഷകരായ വിജയ് സിംഗ്, വിക്രം സിംഗ്, സോംപാല്‍ സിംഗ്, പിങ്കു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article