ലൗ ജിഹാദുമായി വരുന്നവരുടെയും പശുവിനെ അറുക്കുന്നവരുടേയും കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ‘ബീഫ് പൊങ്കാല’.
വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത സ്വാധി സരസ്വതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മലയാളികളുടെ വക ബീഫ് പൊങ്കാലയും ആരംഭിച്ചത്. ബീഫ് വിഭവങ്ങളുടെ പേരും പ്രത്യേകതകളും പരിചയപ്പെടുത്തിയുള്ള കമന്റുകളിലൂടെയാണ് മലയാളികള്‍ പ്രതിഷേധിക്കുന്നത്.
ഹിന്ദിയിലുള്ള ഒരോ പോസ്റ്റിനും കീഴിലായി ആയിരക്കണക്കിന് മലയാളികള്‍ പ്രതിഷേധം പൊങ്കാല നടത്തുന്നത്. ഇപ്പോള്‍ സാധ്വി സരസ്വതിയുടെ പേജില്‍ മലയാളികള്‍ ബീഫും ബീഫ് ബിരിയാണിയും ഉണ്ടാക്കുന്ന വിധമാണ് ഏഴുതി നിറയ്ക്കുന്നത്.