സുരക്ഷാസേന പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ 13 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ജുനൈദ് അഹമ്മദ് ഭട്ടാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു മാസമായി നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 91 ആയി.
ശനിയാഴ്ച ആയിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം പെല്ലറ്റ് ആക്രമണം നടത്തിയത്. ഈ സമയത്താണ് ജുനൈദിനു മേല്‍ പെല്ലറ്റ് പതിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഹിസ്‌ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആയിരുന്നു കശ്‌മീരിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റവരാണ് ഇതില്‍ കൂടുതല്‍.