സിആർപിഎഫ് ജവാൻ സ്വന്തം സർവീസ് റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി മരിച്ചു. ഹെഡ്കോൺസ്റ്റബിൾ അരവിന്ദ് കുമാർ പാണ്ഡെയാണ് മരിച്ചത്. ഛത്തീസ്‌ഗഡിലെ സുക്‌മയിലെ തമൽവാഡ ക്യാമ്പിലായിരുന്നു സംഭവം.
അരവിന്ദിന്റെ വായിലൂടെ കടന്ന ബുള്ളറ്റ് തലയോട്ടി പിളർന്ന് പുറത്തുവന്നു. സംഭവസ്ഥലത്തു തന്നെ അരവിന്ദ് മരിച്ചു. ബിഹാർ ചമ്പാരൻ സ്വദേശിയാണ് അരവിന്ദ്. മൃതദേഹം സുക്‌മയിൽ നിന്ന് റായ്പൂരിലേക്കു കൊണ്ടുവന്നു.