ഗോഡസെ പരാമര്‍ശം; നിലപാടിലുറച്ച് കമൽ ഹാസൻ, കേസെടുത്ത് പൊലീസ് - മുൻകൂർ ജാമ്യാപേക്ഷ നല്‍കി

ബുധന്‍, 15 മെയ് 2019 (20:19 IST)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഗാന്ധി ഘാതകനായ നാഥൂറാം ഗോഡസെയാണെന്ന പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതോടെ നടനും മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസന്‍ മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.  

അറവാക്കുറിച്ചി പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്നാണ് കമലിന്റെ ആവശ്യം. അതേസമയം, തന്‍റെ നിലപാടില്‍ ഉറച്ച് നില്‍കുകയാണ് അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കമലിനെതിരെ കേസെടുത്തിരിക്കുന്നത്. 153A, 295 A എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥൂറാം ഗോഡ്‌സെ എന്നാണെന്നുമാണ് അറവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാഗമായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കമല്‍ പറഞ്ഞത്.

ഗോഡ്‌സെയില്‍ നിന്നാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. എല്ലാവര്‍ക്കും തുല്ല്യത ഉറപ്പാക്കുന്ന ഇന്ത്യയാണ് തന്‍റെ സ്വപ്‌നം. മുസ്ലീങ്ങള്‍ നിരവധി ഉള്ള സ്ഥലമായതുകൊണ്ടല്ല താനിതു പറയുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍