അതിർത്തിയിൽ വെടിവയ്പ്പ്; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു - ഇന്ത്യന്‍ ആക്രമണത്തില്‍ പാക് സൈനികര്‍ക്ക് പരുക്ക്

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (08:04 IST)
നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ജമ്മു കശ്‌മീര്‍ അതിർത്തിയിൽ വെടിവയ്പ്പ്.  

ഗ്രാമീണരെ മറയാക്കി പാക് സൈന്യം മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. അമ്പതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കി. അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനികര്‍ക്ക് പരുക്കേറ്റു. നിരവധി പോസ്‌റ്റുകള്‍ തകരുകയും ചെയ്‌തു. ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നത്.

ഇതേസമയം ഷോപിയാനിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയാണ്. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുകയാണ്. പുലർച്ചെ രണ്ട്  മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സംഘത്തില്‍ മൂന്നു പേരുള്ളതായി സുരക്ഷാ സേന വ്യക്തമാക്കി. ഇവരില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ഏഴുദിവസമായി രജൗറിയിലും പൂഞ്ഛിലും നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ സേന വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article