ദേശീയ പാതയിൽ കൊള്ളക്കാരുടെ ക്രൂരത; നവവധുവിനെ വെടിവച്ചു കൊന്നശേഷം ആഭരണങ്ങളും പണവും കാറും കവര്‍ന്നു
ശനി, 28 ഏപ്രില്‍ 2018 (13:38 IST)
യുപി ദേശീയ പാതയിൽ നവവധുവിനെ വെടിവച്ച് കൊന്നശേഷം മോഷണം. വിവാഹസംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തിയ മോഷ്‌ടാക്കള്‍ നവവധുവിനെ വെടിവച്ച് കൊല്ലുകയും ആഭരണങ്ങളും പണവും കാറും കവരുകയുമായിരുന്നു. മുസാഫർനഗർ സ്വദേശിയായ ഷജീബിന്‍റെ ഭാര്യ ഫർഹാനാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുസാഫര്‍നഗര്‍ സ്വദേശിയായ ഷജീബും വധു ഫര്‍ഹാനും കുടുംബാംഗങ്ങളുമാണ്കാറിലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാനായി മാതുര്‍ ഗ്രാമത്തിന്സമീപത്തുള്ള ഒരു കടയ്‌ക്കു മുമ്പില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് നാലംഗ സംഘം ആക്രമണം നടത്തിയത്.
അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലെയും വെസ്‌റ്റേണ്‍ യു.പിയിലെ ടോള്‍ ബൂത്തുകളിലും വച്ചിരിക്കുന്ന സിസിടിവി വഴി പ്രതികളെ തിരിച്ചറിയാമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.