യുപിയില്‍ പതിനാലുകാരി കൂട്ടമാനഭംഗത്തിനിരയായി; രണ്ടുപേര്‍ അറസ്‌റ്റില്‍

ശനി, 28 ഏപ്രില്‍ 2018 (10:42 IST)
ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നു. ബറോലിയില്‍ പതിനാലുകാരിയെ കൂട്ടമാനഭംഗത്തിനിരയായി എന്ന വാര്‍ത്തയാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്.

ബുധനാഴ്‌ച രാത്രിയില്‍ പെണ്‍കുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ച പൊലീസ് രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. മറ്റുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍