കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കസ്റ്റഡി മരണത്തില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ അത് വ്യക്തമാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസ് പോലീസുകാര്‍ ഭാവിയില്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.