ലിഗയുടെ മരണം; കോവളത്ത് വിദേശികളെ എത്തിക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ

വെള്ളി, 27 ഏപ്രില്‍ 2018 (09:35 IST)
കോവളത്ത് മരിച്ച ലിഗയുടെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് തോണിക്കാരന്റെ വെളിപ്പെടുത്തല്‍. കോവളത്തിനടുത്ത് ചെന്തലക്കരി ഭാഗത്തെ കണ്ടൽക്കാടുകൾക്കിടയിലാണ് ലിഗയുടെ മ്രതദേഹം കണ്ടെത്തിയത്. ഇവിടെ വിദേശികൾ എത്താറില്ലെന്നായിരുന്നു നിഗമനം. 
 
എന്നാൽ, ഈ പ്രദേശങ്ങളിൽ വിദേശികളെ എത്തിക്കാറുണ്ടെന്ന് സ്ഥലത്തെ തോണിക്കാരന്‍ നാഗേന്ദ്രന്‍  
മാത്രഭൂമിയോട് വെളിപ്പെടുത്തി. ഇത്തരത്തിൽ വിദേശികളെ ഇവിടെ എത്തിക്കുന്നതിനായി ഒരു ഏജന്റ് ഉണ്ടെന്നും അദ്ദേഹം പറയുന്നു. 
 
അതേസമയം, ലിഗയുടെ കുടുംബത്തിനുള്ള അടിയന്തിര സഹായമായ അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സംസ്ഥാന സര്‍ക്കാര്‍ കൈമാറി. ലിഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കുമെന്നും മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ അറിയിച്ചു
 
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ്, ബന്ധുക്കളുടെ യാത്രാച്ചെലവ്, കേരളത്തിലെ താമസച്ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കടകം‌പള്ളി സുരേന്ദ്രന്‍ അറിയിച്ചു. 
 
ലിഗയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്ന അന്വേഷണം ഉറപ്പ് വരുത്തും. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളയോ ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍