കോവളത്ത് മരിച്ച വിദേശയുവതി ലിഗയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കി, സകല ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തു

വ്യാഴം, 26 ഏപ്രില്‍ 2018 (18:28 IST)
കോവളത്ത് മരിച്ച ലിഗയുടെ കുടുംബത്തിനുള്ള അടിയന്തിര സഹായമായ അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സംസ്ഥാന സര്‍ക്കാര്‍ കൈമാറി. ലിഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കുമെന്നും മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ അറിയിച്ചു.
 
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ്, ബന്ധുക്കളുടെ യാത്രാച്ചെലവ്, കേരളത്തിലെ താമസച്ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കടകം‌പള്ളി സുരേന്ദ്രന്‍ അറിയിച്ചു. 
 
ലിഗയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്ന അന്വേഷണം ഉറപ്പ് വരുത്തും. ടൂറിസം വകുപ്പ് ലിഗയുടെ കുടുംബത്തിന്റെ ദുഃഖം മനസ്സിലാക്കി ആദ്യം മുതല്‍ തന്നെ ഇടപെടല്‍ നടത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി. 
 
ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും ഉണ്ടായി എന്ന് ലീഗയുടെ സഹോദരി ഇല്‍സയും വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍