സിദാന്റെ തന്ത്രത്തിന് മുന്നില്‍ നമിച്ച് ബയേണ്‍; ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയില്‍ റയലിന് തകര്‍പ്പന്‍ ജയം

വ്യാഴം, 26 ഏപ്രില്‍ 2018 (09:13 IST)
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ സെമിയിൽ റയലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്കിനെ സ്‌പാനിഷ് വമ്പന്‍‌മാര്‍ പരാജയപ്പെടുത്തിയത്.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് അലിയൻസ് അരീനയിൽ റയൽ ജയം സ്വന്തമാക്കിയത്. 28മത് മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിന്റെ പാസിൽ കിമ്മാണ് ബയോണിനായി ഗോള്‍ നേടിയത്.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച റയല്‍ 44മത് മിനിറ്റില്‍ മാർസെലോയിലൂടെ ആദ്യ ഗോൾ സ്വന്തമാക്കി. എന്നാല്‍, രണ്ടാം പകുതിയിൽ ഇസ്കോയെ മാറ്റി അസൻസിയോയെ രംഗത്ത് ഇറക്കിയ സിദാന്റെ നീക്കം ഫലം കണ്ടു.

57ആമത്തെ മിനുട്ടിൽ ഗംഭീര സ്ട്രൈക്കിലൂടെ അസൻസിയോയെ ബയണിന്റെ വല ചലിപ്പിച്ചതോടെ റയല്‍ ജയം സ്വന്തമാക്കി.

സൂപ്പര്‍താരങ്ങളായ റോബര്‍ട്ട് ലാവന്‍ഡോസ്‌ക്കി, തോമസ് മുള്ളര്‍, ഫ്രാങ്ക് റിബറി എന്നിവര്‍ നിറം മങ്ങിയതും ലഭിച്ച അവസരങ്ങള്‍ പാഴാക്കിയതുമാണ് ജര്‍മ്മന്‍ വമ്പന്മാരുടെ തോല്‍‌വിക്ക് കാരണമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍