നെയ്‌മറില്ലാത്ത പിഎസ്ജിയെ പഞ്ഞിക്കിട്ട് ക്രിസ്റ്റ്യാനോ; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ക്വാര്‍ട്ടറില്‍

ബുധന്‍, 7 മാര്‍ച്ച് 2018 (09:57 IST)
നിര്‍ണായക പോരാട്ടത്തില്‍ നെയ്‌മറുടെ അഭാവത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ നേരിടാനിറങ്ങിയ പിഎസ്ജിക്ക് കനത്ത തിരിച്ചടി. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോൾ മികവിലാണു റയല്‍ ജയം സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ മുന്നില്‍ നിന്ന് നയിച്ചതോടെ തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം പാദ മൽസരത്തിൽ ഫ്രഞ്ച് കരുത്തന്മാരായ  പിഎസ്ജിയെ 2-1നു തകര്‍ത്താണു ലീഗിലെ അവസാന എട്ടില്‍ റയൽ ഇടംപിടിച്ചത്. ഇരു പാദങ്ങളിലുമായി 2-5 ന്റെ വിജയമാണു റയല്‍ സ്വന്തമാക്കിയത്.

51മത് മിനിറ്റിൽ ക്രിസ്‌റ്റിയാനോ റയലിനായി ആദ്യ ഗോൾ നേടിയതോടെ ഉണര്‍ന്നു കളിച്ച പി എസ് ജി 71മത് മിനിറ്റില്‍ എഡ്‌വിന്‍ കവാനിയിലൂടെ സമനില നേടി. വിജയ ഗോളിനായി ഇരു ടീമുകളും പൊരുതുന്നതിനിടെ 80- മിനിറ്റിൽ കസി മാറോ റയലിന്റെ വിജയ ഗോള്‍ കണ്ടെത്തുകയായിരുന്നു.

റയല്‍ തട്ടകത്തിൽ നടന്ന ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ രണ്ടു ഗോളുകളാണു നേടിയത്. 3-1 നായിരുന്നു അന്നത്തെ ജയം. കാലിനു പരുക്കേറ്റ നെയ്മറിനു നീണ്ട നാളത്തെ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍