കൊയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (16:24 IST)
ചെന്നൈ: കൊയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതി 20 വർഷത്തിനു ശേഷം പിടിയിൽ. നൂഹ എന്നയാളെയാണ് ചെന്നൈ പൊലീസ് പിടികൂടിയത്. കേസിൽ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയ പ്രതി വിദേശത്ത് ഓളിച്ച് താമസിക്കുകയായിരുന്നു ഇതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
 
ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ സന്ദര്‍ശന സമയത്ത് 1998 ഫെബ്രുവരി പതിനാലിനാണ് കൊയമ്പത്തൂരിൽ സ്ഫോടനം ഉണ്ടായത്. എൽ കെ അദ്വാനി സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്ന എല്ലായിടത്തും അന്ന് സ്ഫോടനം ഉണ്ടാവുകയായിരുന്നു 58 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article