ഡൽഹിക്ക് വരാൻ പണമില്ലെങ്കിൽ തരാം, പക്ഷേ എഴുതി നൽകണം: പി സി ജോർജിന് രേഖാ ശർമ്മയുടെ മറുപടി

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (16:04 IST)
പി സി ജോർജ്ജ് എം എൽ എയ്‌ക്ക് ഡൽഹിക്ക് വരാൻ പണമില്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ നൽകുമെന്ന് അധ്യക്ഷ രേഖാ ശർമ്മ. യാത്രാ ചിലവിനായി പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാ ചിലവ് നൽകാം. ഇരയായ കന്യാസ്‌ത്രീയെ പരിഹസിച്ച പി സി ജോർജ്ജിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖാ ശർമ്മ പറഞ്ഞു.
 
ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ വളരെ മോശമായ രീതിയിൽ പ്രതികരിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മിഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി സി ജോർജ് എംഎൽഎ പറഞ്ഞതിന് മറുപടിയുമായാണ് രേഖാ ശർമ്മ രംഗത്തുവന്നിരിക്കുന്നത്.
 
ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി സി ജോർജ് പ്രതികരിച്ചിരുന്നു. വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോർജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article