സ്വന്തം മകളെ പലർക്കായി കാഴ്ചവച്ചു; മാതാവ് പിടിയിൽ

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (15:59 IST)
നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലർക്കായി കാഴ്ചവച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു വാണിമേല്‍ പുതുക്കയത്ത് താമസക്കാരിയായ യുവതിയെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 
 
പതിനാലുകാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപോയി അമ്മ പീഡനത്തിനു കൂട്ടു നിൽക്കുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ് യുവതി. അടുത്തകാലത്തായി പെൺകുട്ടി പിതാവിന്റെ വീട്ടുകാ‍രുമായി അടുപ്പത്തിലായതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്.  
 
പെൺകുട്ടി കാര്യങ്ങൾ പിതാവിന്റെ ബന്ധുക്കളോട് തുറന്നു പറയുകയായിരുന്നു. ഇതോടെ പിതാവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അഞ്ചാം ക്ലാസ്  വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിരിക്കുന്നത്. 
 
പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പിതാവിന്റെ ബന്ധുക്കളോടൊപ്പം വിട്ടു. ബലാത്സംഗ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, പോസ്‌കോ നിയമം, ബാലനീതി നിയമം എന്നീ വകുപ്പുകള്‍ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article