ഇന്ധനവില കുറക്കാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (14:42 IST)
ഡൽഹി: രാജ്യത്ത് ഇന്ധന വില കുറക്കനാവില്ലെന്ന് നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതി കുറക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി.  
 
പെട്രോളിന്റെ വില ഈ സാഹചര്യത്തിൽ കുറച്ചാൽ രാജ്യത്ത് വലിയ ധനക്കമ്മി ഉണ്ടാകും. ഇത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകും. നിലവിൽ രൂപയുടെ മുല്യത്തിൽ വലിയ തകർച്ചയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇന്ധന നികുതി കുറച്ചാൽ രാജ്യം കനത്ത തകർച്ചയെ നേരിടും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. 
 
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഭാരത് ബന്ദ് ആ‍ചരിച്ചിരുന്നു. ശക്തമായ ആരോപനങ്ങളാണ് ഭാരത് ബന്ദിൽ പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ ഉയർത്തിയത്. ഇതിനു പിന്നാലെയാണ് ഇന്ധനവില കുറക്കാ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍