ഇനി ക്രെഡിറ്റ് സ്‌കോറിനെക്കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (20:18 IST)
ഇന്ന് സാമ്പത്തിക ഇടപാടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രെഡിറ്റ് സ്‌കോറാണ്. ക്രെഡിറ്റ് സ്‌കോര്‍ നല്ലതാണെങ്കില്‍ മാത്രമേ ഇന്ന് ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭിക്കുകയുള്ളൂ. ഒരു വ്യക്തിയുടെ തിരിച്ചടവ് കഴിവിനെയാണ് ക്രെഡിറ്റ് സ്‌കോര്‍ സൂചിപ്പിക്കുന്നത്. സാധാരണയായി 300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നത്. 600 ന് താഴെയാണ് സ്‌കോര്‍ എങ്കില്‍ അത് മോശം സ്‌കോറും 600 ന് മുകളിലാണെങ്കില്‍ നല്ല സ്‌കോറുമാണ്. ക്രെഡിറ്റ് സ്‌കോര്‍ മോശമാണെങ്കില്‍ ലോണ്‍ കിട്ടാന്‍ പ്രയാസമായിരിക്കും തന്നയുമല്ല ലോണ്‍ കിട്ടിയാലും ഉയര്‍ന്ന പലിശ നല്‍കേണ്ടി വരികയും ചെയ്യും. 
 
മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ ഏറ്റവും എളുപ്പമായ വഴി ചെറിയ വായ്പ എടുത്ത് കൃത്യമായി തിരിച്ചടയ്ക്കുക എന്നതാണ്. ഇത് പിന്നീട് വലിയ വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററി ലഭിക്കാന്‍ സഹയിക്കുന്നു. മറ്റൊന്ന് സാധാരണ ക്രെഡിറ്റ് കാര്‍ഡിന് പകരം സുരക്ഷിതമായ ക്രെഡിറ്റ് കാര്‍ഡ് എടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article